വത്തിക്കാന്‍ പ്രതിനിധിയുടെ അന്ത്യശാസനം; എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലെ പള്ളികളില്‍ ഇന്ന് ഏകീകൃത കുര്‍ബാന നടപ്പിലാക്കും

  • 19/08/2023

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുളള പള്ളികളില്‍ ഇന്ന് ഏകീകൃത കുര്‍ബാന നടപ്പിലാക്കും. കുര്‍ബാന വിഷയത്തില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വത്തിക്കാൻ പ്രതിനിധിയുടെ അന്ത്യശാസനയുടെ അടിസ്ഥാനത്തിലാണ് ഏകീകൃത കുര്‍ബാന അര്‍പ്പിക്കുന്നത്.


ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന് എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുളള വൈദികര്‍ക്ക് ആര്‍ച്ച്‌ ബിഷപ്പ് സിറില്‍ വാസിലാണ് കത്തയച്ചത് എല്ലാവര്‍ക്കും നിര്‍ദേശം ലഭിച്ചെന്ന് ഉറപ്പിക്കാനാണ് രജിസ്ട്രേഡ് തപാലില്‍ കത്ത് അയച്ചിരിക്കുന്നത്.

പള്ളികളില്‍ ഏകീകൃത കുര്‍ബാന നടപ്പിലാക്കിയാല്‍ തടയുമെന്ന് ഒരു വിഭാഗം വൈദികരും വിശ്വാസികളും അറിയിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പള്ളികളില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


Related News