പ്രവര്‍ത്തകസമിതിയില്‍ ക്ഷണിതാവ് മാത്രം, രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയില്‍,പരസ്യ പ്രതികരണത്തിനില്ല

  • 20/08/2023

ദില്ലി: കോണ്‍ഗ്രസ് പ്രവര്‍ത്തസമിതിയില്‍ ക്ഷണിതാവ് മാത്രമാക്കിയതില്‍ രമേശ് ചെന്നിത്തലക്ക് കടുത്ത അതൃപ്തി. ഇപ്പോള്‍ ഉള്ള സ്ഥാനം 19 വര്‍ഷം മുൻപുള്ള സ്ഥാനമെന്നാണ് പരാതി. 2 വര്‍ഷമായി പദവികള്‍ ഇല്ല. ഒരു ചര്‍ച്ചയും നടത്താതെയാണ് ഈ തീരുമാനം കൈക്കൊണ്ടത്.പരസ്യ പ്രതികരണത്തിന് ഇല്ലെന്ന നിലപാടിലാണ് അദ്ദേഹം. തന്‍റെ വികാരം അദ്ദേഹം പാര്‍ട്ടിയെ അറിയിക്കും.അതേസമയം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന എകെആന്‍റണിയെ പ്രവര്‍ത്തകസമിതയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തി.


അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിനെ ഒഴിവാക്കരുത് എന്ന വികാരം നേതൃത്വത്തില്‍ ശക്തമായി.ദേശീയതലത്തില്‍ അനാവശ്യ ചര്‍ച്ചകള്‍ക്ക് ഇത് ഇടയാക്കുമെന്ന് ഖര്‍ഗെയും സോണിയയും നിലപാടെടുത്തു.രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവാക്കിയത് ഈ പശ്ചാത്തലത്തിലാണ്.ഒരേ സമുദായത്തില്‍ നിന്ന് മൂന്നു പേരെ ഉള്‍പ്പെടുത്തുന്നത് ഉചിതമാകില്ലെന്ന് വിലയിരുത്തി.സ്ഥിരം ക്ഷണിതാവ് എന്ന നിലയ്ക്ക് പ്രവര്‍ത്തകസമിതിയില്‍ തുല്യ പങ്കാളിത്തമെന്ന് നേതാക്കള്‍ വ്യക്തമാക്കി.

സമിതിയില്‍ വോട്ടെടുപ്പിലേക്ക് ഒരു വിഷയവും പോകാറില്ല.എകെ ആൻറണിയെ നിലനിറുത്തിയത് പ്രവര്‍ത്തനപരിചയമുള്ള ചിലര്‍ തുടരണമെന്ന വികാരത്തിൻറെ അടിസ്ഥനത്തിലാണ്.മുഖ്യമന്ത്രിമാര്‍ ആരും വേണ്ട എന്ന തീരുമാനപ്രകാരമാണ് അശോക് ഗലോട്ടിനെ ഉള്‍പ്പെടുത്താത്തത്.മുഖ്യമന്ത്രിമാരെ ക്ഷണിതാക്കളായി യോഗങ്ങളിലേക്ക് വിളിക്കാറുണ്ട് .യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പട്ടികവിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുള്ള പട്ടികയെന്ന് നേതൃത്വം വിലയിരുത്തി.സിഡബ്ള്യുസിയില്‍ ഇല്ലാത്ത നേതാക്കള്‍ക്ക് മറ്റു ഭാരവാഹികളെ തീരുമാനിക്കുമ്ബോള്‍ പ്രാതിനിധ്യം നല്കും

Related News