ഗവര്‍ണറെ സര്‍ക്കാര്‍ പിണക്കില്ല, നിര്‍ണായക ബില്ലുകളില്‍ ഒപ്പിട്ടില്ലെങ്കിലും കോടതിയില്‍ പോകേണ്ടെന്നു ധാരണ

  • 21/08/2023

തിരുവനന്തപുരം: സുപ്രധാന ബില്ലുകളില്‍ ഒപ്പിടാൻ മടിക്കുന്ന ഗവര്‍ണ്ണര്‍ക്കെതിരെ തിരക്കിട്ട് കോടതിയില്‍ പോകേണ്ടെന്ന് സര്‍ക്കാര്‍. കോടതിയെ സമീപിക്കാമെന്ന നിയമോപദേശം ഉണ്ടായിട്ടും തുടര്‍നടപടിക്ക് സര്‍ക്കാര്‍ മടിക്കുകയാണ്. തുറന്ന യുദ്ധത്തിന് പോയാല്‍ ഗവര്‍ണ്ണര്‍ കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന് കൂടി കണ്ടാണ് അനുനയം.


ബില്ലുകള്‍ വെച്ചുതാമസിപ്പിക്കുന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രണ്ടും കല്പിച്ചുള്ള പടപ്പുറപ്പാടിലായിരുന്നു ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍. മുമ്ബില്ലാത്തവിധം രാജ്ഭവനും സര്‍ക്കാറും തമ്മില്‍ നടന്നത് തുറന്ന പോര്. മഞ്ഞുരുകിത്തുടങ്ങിയെന്ന തോന്നലിനിടെയാണ് അറ്റകൈ പ്രയോഗത്തിന് സര്‍ക്കാര്‍ മടിക്കുന്നത്. ഗവര്‍ണ്ണര്‍ക്കെതിരായ നിയമയുദ്ധത്തിന് സിപിഎം രാഷ്ട്രീയതീരുമാനം നേരത്തെയെടുത്തിരുന്നു.

തുടര്‍നീക്കത്തിനായി പല നിയമവിദഗ്ധരില്‍ നിന്നും ഉപദേശം തേടി. ബില്ലുകള്‍ ഒരുകാരണവുമില്ലാതെ വെച്ച്‌ താമസിപ്പിക്കുന്ന ഗവര്‍ണ്ണര്‍ക്കെതിരെ കോടതിയില്‍ പോകാമെന്നായിരുന്നു ഉപദേശം.

Related News