പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ കേസ്; കെ സുധാകരന്‍ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യം ചെയ്യല്‍ രാവിലെ പത്ത് മുതല്‍

  • 21/08/2023

കൊച്ചി: പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ കേസില്‍ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ചോദ്യം ചെയ്യലിനായി ഇന്ന് എൻഫോഴ്സ്മെന്‍റിന് മുന്നില്‍ ഹാജരാകും. രാവിലെ 10 മണിക്ക് കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. മോൻസണ്‍ മാവുങ്കലിന്‍റെ കലൂരിലെ വീട്ടില്‍ വെച്ച്‌ സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസന്‍റെ മുൻ ജീവനക്കാരൻ ജിൻസണ്‍ മൊഴി നല്‍കിയിരുന്നു.


2018 നവംബറിലായിരുന്നു പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരായ അനൂപ് അഹമ്മദും മൊഴി നല്‍കിയിട്ടുണ്ട്. ഇതടക്കമുള്ള സാമ്ബത്തിക ഇടപാടിലാണ് ഇഡി,
സുധാകരനെ ചോദ്യം ചെയ്യുക. മോൻസണ്‍ മാവുങ്കലില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണം സുധാകരൻ നേരത്തെ തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് എടുത്ത കേസില്‍ കെ. സുധാകരനെ പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് ചോദ്യം ചെയ്യുന്നതില്‍ ആശങ്കയില്ലെന്ന് സുധാകരൻ പറഞ്ഞു.

Related News