ലൈഫ് പദ്ധതിയ്ക്ക് കൈക്കൂലി; പതിനായിരം രൂപ വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി പിടിയില്‍

  • 22/08/2023

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി പിടിയില്‍. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി ഗോപകുമാറാണ് വിജിലന്‍സിന്റെ പിടിയിലായത്.


ലൈഫ് മിഷന്‍ പദ്ധതിയിലെ വീട് നിര്‍മ്മാണത്തിനായി മണ്ണ് മാറ്റാനാണ് കൈക്കൂലി വാങ്ങിയത്. അപേക്ഷകയായ സ്ത്രീയില്‍ നിന്നും 10,000 രൂപ വാങ്ങുമ്ബോഴാണ് ഗോപകുമാര്‍ പിടിയിലായത്.

Related News