മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ കുടുംബ ഭൂമിയില്‍ സര്‍വെ; റിപ്പോര്‍ട്ട് റവന്യൂ മന്ത്രിക്ക് കൈമാറി

  • 22/08/2023

മാത്യു കുഴല്‍നാടൻ എം.എല്‍.എയുടെ കുടുംബ ഭൂമിയില്‍ സര്‍വെ നടത്തിയ റിപ്പോര്‍ട്ട് റവന്യൂ മന്ത്രിക്ക് കൈമാറി. കോതമംഗലം താലൂക്ക് സര്‍വേയര്‍ ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് . റവന്യൂ റിപ്പോര്‍ട്ട് വിജിലൻസിനും കൈമാറിയിട്ടുണ്ട്.


കോതമംഗലം കടവൂര്‍ വില്ലേജിലെ മാത്യു കുഴല്‍നാടന്‍റെ കുടുംബഭൂമിയിലാണ് റവന്യൂ വകുപ്പ് റീസര്‍വെ നടത്തിയത്. നിയമങ്ങള്‍ ലംഘിച്ച്‌ പുരയിട ഭൂമി മണ്ണിട്ട് നികത്തി എന്നുള്ളതായിരുന്നു പരാതി .കോതമംഗലം താലൂക്ക് സര്‍വേയര്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം റവന്യൂ മന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

ഇതേ റിപ്പോര്‍ട്ട് വിജിലൻസിനും റവന്യൂ വകുപ്പ് നല്‍കി . 2008ലെ നെല്‍വയല്‍ തണ്ണീര്‍തട നിയമത്തിന് ലംഘനം ഉണ്ടായിട്ടുണ്ടെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയതെന്നാണ് സൂചന . റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വിജിലൻസിന്‍റെയും റവന്യൂ വകുപ്പിന്‍റെയും തുടര്‍ നടപടികള്‍ ഉണ്ടായേക്കും. അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിന് റവന്യൂ റിപ്പോര്‍ട്ട് കൈമാറിയേക്കും.

Related News