കളിക്കുന്നതിനിടെ കല്ലിടിഞ്ഞ് ദേഹത്തേക്ക് വീണ് കോഴിക്കോട്ട് നാലുവയസുകാരിക്ക് ദാരുണാന്ത്യം. കൂനോള്‍മാട് ചമ്മിണിപ്പറമ്ബ് കാഞ്ഞിരശ്ശേരി പോക്കാട്ട് വിനോദ്-രമ്യ ദമ്ബതികളുടെ മകള്‍ ഗൗരി നന്ദയാണ് മരിച്ചത്. കൂനോള്‍മാട് എ.എം.എല്‍.പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയായിരുന്നു.
കുട്ടിയുടെ വീടിന് സമീപം ചൊവ്വാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ ഗൗരി നന്ദയുടെ ദേഹത്തേക്ക് കല്ല് വീഴുകയായിരുന്നു. അടുക്കി വച്ച കല്ലില്‍ ചവിട്ടി കയറാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.
ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ആറാം ക്ലാസ് വിദ്യാര്‍ഥിയായ ഗൗതം കൃഷ്ണയാണ് സഹോദരൻ.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?