കാഴ്‌ചയില്ലാത്ത അധ്യാപകനെ അപമാനിച്ച സംഭവം; വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയില്ല, മാപ്പ് പറയണമെന്ന് കോളേജ് കൗണ്‍സില്‍

  • 23/08/2023

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകനോട് മാപ്പു പറയണമെന്ന് കോളേജ് കൗണ്‍സില്‍. രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ മാപ്പ് പറയണം. കൂടുതല്‍ നടപടികള്‍ വേണ്ടെന്നും കൗണ്‍സിലില്‍ ധാരണയായി. 


വിദ്യാര്‍ത്ഥികളുടെ ഭാവിയെ കരുതിയാണ് തീരുമാനം. ആറ് വിദ്യാര്‍ത്ഥികളുടെ സസ്പെൻഷൻ കഴിഞ്ഞദിവസം അവസാനിച്ചിരുന്നു. സംഭവത്തില്‍ കേസെടുക്കില്ലെന്ന് എറണാകുളം സെൻട്രല്‍ പൊലീസ് നേരത്തെ അറിയിച്ചിട്ടുണ്ട്. പരാതിയില്ലെന്ന അധ്യാപകന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. 

സംഭവത്തില്‍ കോളേജ് അധികൃതരാണ് എറണാകുളം സെൻട്രല്‍ സ്റ്റേഷൻ പൊലീസില്‍ സെൻട്രല്‍ സ്റ്റേഷൻ പൊലീസില്‍ പരാതി നല്‍കിയത്. കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസിലടക്കമുള്ള ആറ് വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

മൂന്നാംവര്‍ഷ ബി.എ പൊളിറ്റിക്കല്‍ സയൻസ് ക്ലാസിലെ വിഡിയോയായാണ് പ്രചരിച്ചത്. ക്ലാസെടുക്കുന്ന അധ്യാപകനെ അവഹേളിക്കുന്ന തരത്തിലായിരുന്നു വീഡിയോ. അധ്യാപകൻ ക്ലാസിലുള്ളപ്പോള്‍ ചില വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ നോക്കിയിരിക്കുന്നതും വീഡിയോയില്‍ കാണാം. 'അറ്റൻഡൻസ് മാറ്റേഴ്സ് ' എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചത്. 

Related News