എൻ.സി.ഇ.ആര്‍.ടി നീക്കിയ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി കേരളം; കുട്ടികളില്‍ വിദ്വേഷം കുത്തിവെക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി

  • 23/08/2023

തിരുവനന്തപുരം: എന്‍.സി.ഇ.ആര്‍.ആര്‍.ടി നീക്കിയ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ പാഠപുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, എക്കണോമിക്സ്, സോഷ്യോളജി വിഷയങ്ങളില്‍ ആറ് അഡീഷണല്‍ പുസ്തകങ്ങളാണ് എസ്.സി.ഇ.ആര്‍.ടി തയ്യാറാക്കിയത്. കുട്ടികളില്‍ വിദ്വേഷം കുത്തിവെക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


പഠനഭാരം കുറയ്ക്കാനെന്ന ന്യായം പറഞ്ഞാണ് ഗാന്ധവധം, മുഗള്‍ ചരിത്രം, വ്യാവസായ വിപ്ലവം, ഇന്ത്യാവിഭജന ചരിത്രം, പഞ്ചവത്സര പദ്ധതികള്‍, അടിയന്തിരാവസ്ഥ, ഇന്ത്യയിലെ ജനകീയ സമരങ്ങള്‍ തുടങ്ങിയ ഭാഗങ്ങള്‍ ഹയര്‍സെക്കന്ററി സിലബസില്‍ നിന്ന് എന്‍.സി.ഇ.ആര്‍.ആര്‍.ടി ഒഴിവാക്കിയത്. ഇന്ത്യയിലെ സാമൂഹ്യ സാഹചര്യങ്ങളും ജാതി വ്യവസ്ഥിതിയും ഇന്ത്യയിലെ ദാരിദ്ര്യവും ഒക്കെ പരമാര്‍ശിക്കുന്ന ഭാഗവുമൊക്കെ ഒഴിവാക്കപ്പെട്ടവയില്‍ ഉണ്ട്.

Related News