സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിംഗ് ഇല്ല; സെപ്തംബര്‍ 4 വരെ പുറത്തുനിന്ന് വൈദ്യുതി വാങ്ങും

  • 25/08/2023

സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തില്ല. സെപ്തംബര്‍ 4 വരെ പുറത്തു നിന്ന് വൈദ്യുതി വാങ്ങുന്നത് തുടരും. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ആണ് തീരുമാനം. സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാനുള്ള ടോട്ടക്സ് പദ്ധതി ഉപേക്ഷിക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി സ്വന്തം നിലക്ക് നടപ്പാക്കാനും നിര്‍ദ്ദേശമുണ്ട്. 

അടുത്ത മാസവും വൈദ്യുതിക്ക് സര്‍ ചാര്‍ജ് ഈടാക്കും. യൂണിറ്റിനു ആകെ 19 പൈസ സര്‍ ചാര്‍ജ് ഈടാക്കും. കെഎസ്‌ഇബി നിശ്ചയിച്ച സര്‍ചാര്‍ജ് 10 പൈസയും റെഗുലേറ്ററി കമ്മീഷൻ നവംബര്‍ വരെ നിശ്ചയിച്ച ഒമ്ബത് പൈസയും ചേര്‍ത്താണ് 19 പൈസ ഈടാക്കുക. അതേസമയം സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിക്കിടെ നിരക്ക് വര്‍ധനവടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തിയത്. 

Related News