മാനന്തവാടി: മാനന്തവാടി ജീപ്പ് അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി എംപി. അപകടം അത്യന്തം ദു:ഖകരമാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. വേണ്ട നടപടികള്‍ സ്വീകരിക്കാൻ ജില്ലാ ഭരണകൂടവുമായി സംസാരിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെയെന്നും രാഹുല്‍ പറഞ്ഞു. വൈകുന്നേരം മൂന്നരയോടെയാണ് കണ്ണോത്ത് തലപ്പുഴയില്‍ അപകടമുണ്ടായത്. ജീപ്പ് കൊക്കയിലേക്ക് വീണ് 9 പേരാണ് മരിച്ചത്. മക്കിമല ആറാം നമ്ബര്‍ കോളനിയിലെ റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ, റാബിയ, ശോഭന, മേരിഅക്ക, വസന്ത എന്നിവരാണ് മരിച്ചത്.
തേയില തൊഴിലാളികളായിരുന്നു യാത്രക്കാര്‍. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആശുപത്രിയിലേക്ക് എത്തിക്കുo മുമ്ബ് തന്നെ 9 പേരും മരിച്ചിരുന്നു. ജീപ്പില്‍ ഉണ്ടായിരുന്നത് 12 പേരാണെന്നാണ് പുറത്തുവരുന്ന വിവരം. തേയിലനുള്ളി പണി കഴിഞ്ഞുവരുന്നതിനിടെയാണ് അപകടം. പന്ത്രണ്ട് പേരാണ് ജീപ്പിലുണ്ടായിരുന്നത്. അതില്‍ 11സ്ത്രീകളായിരുന്നു.
അപകടം നടന്നയുടനെ പരിസരവാസികളെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അതില്‍ 9 പേര്‍ മരിച്ചതായി ഡിഎംഒ അറിയിച്ചു. മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹങ്ങള്‍ മാനന്തവാടി ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നാളെ നടക്കും. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് കൂടുതല്‍ ചികിത്സ ആവശ്യമെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?