വ്യക്തി വിരോധം; മലപ്പുറത്ത് നടുറോഡില്‍ മധ്യവയസ്കനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

  • 26/08/2023

മലപ്പുറം വേങ്ങരയില്‍ വ്യക്തി വിരോധത്തിന്റെ പേരില്‍ നടുറോട്ടില്‍ വെച്ച്‌ മധ്യവയസ്കനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ചേറൂര്‍ സ്വദേശി കാളങ്ങാടൻ പുരുഷോത്തമനാണ് മടവാള്‍കൊണ്ട് വേട്ടേറ്റത്. ചേറൂര്‍ സ്വദേശിയായ പുലാൻ മുഹമ്മദലിയാണ് ആക്രമിച്ചത്.


മുഹമ്മദലിയെ വൈദ്യ പരിശോധനക്കായി വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോള്‍ പുരുഷോത്തമന്റെ ബന്ധുക്കള്‍ കൈയ്യേറ്റ ശ്രമം നടത്തി. പുരുഷോത്തമന്റെ ബന്ധുക്കള്‍ ആശുപത്രി അടിച്ച്‌ തകര്‍ത്തു.

പുരുഷോത്തമന്റെ മകൻ അഖില്‍, വാര്‍ഡ് മെമ്ബറും പ്രദേശിക കോണ്‍ഗ്രസ് നേതാവുമായ സുബ്രമണ്യൻ ഉള്‍പെടെ 6 പേര്‍ക്ക് എതിരെ വേങ്ങര പൊലീസ് കേസ് എടുത്തു. 6 വര്‍ഷം മുൻപ് ഉണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് ഇന്നലെ രാത്രി സംഭവിച്ചത്. ഇത് മൂന്നാം തവണയാണ് മുഹമ്മദലിയും-പുരുഷോത്തമനും തമ്മില്‍ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്.

Related News