ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുറങ്ങിയ സംഭവത്തിൽ പ്രതികളായ ഡോക്ടർമാരെയും നഴ്സുമാരെയും അറസ്റ്റ് ചെയ്യാൻ ഒരുങ്ങി പൊലീസ്. തുടർ നടപടികളുമായി മുന്നോട്ടു പോകാൻ നിയമോപദേശം ലഭിച്ചു. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം പൊലീസ് എടുത്ത കേസിൽ ഐപിസി 338 പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്യുന്നതും കുറ്റപത്രം സമർപ്പിക്കുന്നതും ഉൾപ്പെടെയുടെ നടപടികൾ സ്വീകരിക്കും. ഹർഷിനയുടെ വയറ്റിൽ കത്രിക മറന്ന് വെച്ചത് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് തന്നെയാണ് എന്ന ഉറച്ച നിലപാടിലാണ് പൊലീസ്. അതിനാൽ ഹർഷിനയുടെ മൂന്നാമത്തെ പ്രസവ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് ഡോക്ടർമാരെയും, രണ്ട് നഴ്‌സുമാരെയും പ്രതിപട്ടികയിൽ ഉൾപ്പെടുത്താനാണ് പൊലീസ് തീരുമാനം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?