മാസപ്പടി വിവാദം: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയതിനെതിരെ പരാതിക്കാരൻ ഹൈക്കോടതിയിലേക്ക്

  • 26/08/2023

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെടെയുള്ളവർക്കെതിരായ ഹർജി തള്ളിയ സംഭവം ഹർജിക്കാരൻ ഹൈക്കോടതിയിലേക്ക്. മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിനെതിരെ ഹർജി സമർപ്പിക്കും. കേസിൽ കോടതി വാദം കേട്ടില്ലെന്ന് ഹർജിക്കാരൻ അറിയിച്ചു. ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ തന്നെ ശക്തമായ തെളിവാണെന്നും ഓണാവധിക്ക് ശേഷം ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു ആവശ്യം. രണ്ട് വ്യക്തികളോ ഒരു കമ്പനിയുമായുളള സാമ്പത്തിക ഇടപാട് മാത്രമായി ഇതിനെ കാണാൻ കഴിയില്ലെന്നും മുഖ്യമന്ത്രിയുടെ മകളായത് കൊണ്ട് മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടെന്ന് സംശയിക്കുന്നു. അതുകൊണ്ട് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു പരാതി. കേസിൽ ആധായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുളള മറ്റു നേതാക്കൾക്കെതിരെയും അന്വേഷണം വേണമെന്നും പരാതിയിൽ പറഞ്ഞിരുന്നു.

Related News