ശബരിമല പ്രക്ഷോഭ സമയത്ത് പൊലീസുകാരില്‍ പലരും നെയിം ബാഡ്ജ് ധരിച്ചിരുന്നില്ല; വിമര്‍ശനവുമായി ഹൈക്കോടതി

  • 27/08/2023

കൊച്ചി: ശബരിമല പ്രക്ഷോഭ സമയത്ത് പൊലീസുകാര്‍ നെയിം ബാഡ്ജ് ധരിക്കാത്തതില്‍ ഹൈക്കോടതി വിമര്‍ശനം. നിലയ്ക്കലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ പലരും നെയിം ബാഡ്ജ് ധരിക്കാതെ ചട്ടം ലംഘിചെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ഇത്തരം ചട്ടലംഘനങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കപ്പെടരുതെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. നിലയ്ക്കലിലെ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട് 2018ല്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഹൈക്കോടതി ഉത്തരവ്.

നെയിം ബാഡ്ജ് വേണമെന്നതുള്‍പ്പെടെയുള്ള ചട്ടങ്ങള്‍ കൃത്യമായി പാലിക്കപ്പെടണമെന്നും കോടതി വ്യക്തമാക്കി. പ്രക്ഷോഭ സാഹചര്യങ്ങളില്‍ മോശമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥരെ നെയിം ബാഡ്ജിലൂടെയാണ് തിരിച്ചറിയാനാകുകയുള്ളുവെന്നും കോടതി പറഞ്ഞു.

Related News