നാട് ഓണാഘോഷത്തില്‍; പുതുപ്പള്ളിയില്‍ പ്രചാരണത്തിന് അവധി നല്‍കി മുന്നണികള്‍

  • 27/08/2023

കോട്ടയം: നാട് ഓണാഘോഷത്തിലേക്ക് കടന്നതോടെ പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനും അവധി നല്‍കി മുന്നണികള്‍. ഉത്രാട ദിനമായ ഇന്ന് കാര്യമായ പ്രചാരണ പരിപാടികള്‍ മൂന്നു മുന്നണികള്‍ക്കും ഇല്ല. പ്രമുഖ മുന്നണി സ്ഥാനാര്‍ഥികള്‍ മൂവരും ഇന്ന് മണ്ഡലത്തില്‍ ഉണ്ടാകും.


എന്നാല്‍ വാഹന പ്രചാരണം ഉള്‍പ്പെടെയുള്ള പ്രചാരണ പരിപാടികള്‍ മുന്നണികള്‍ ഒഴിവാക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട നേതാക്കൻമാരും ഓണാഘോഷങ്ങള്‍ക്കു ശേഷമേ പുതുപ്പള്ളിയിലേക്ക് മടങ്ങിയെത്തൂ. പരസ്യ പ്രചാരണത്തിന് ഓണവധിയെടുത്തെങ്കിലും പരമാവധി വ്യക്തിപരമായ സന്ദര്‍ശനങ്ങളിലൂടെ വോട്ടു തേടാനാവും സ്ഥാനാര്‍ഥികളുടെ ശ്രമം. 

Related News