ശ്രീനാഥ് ഭാസിയുടെയും ഷെയ്ന്‍ നിഗത്തിന്റെയും വിലക്ക് നീക്കി

  • 28/08/2023

നടൻമാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും സിനിമാ സംഘടനകള്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ മാപ്പപേക്ഷ നല്‍കി. ഭാവിയില്‍ പ്രശ്‌നങ്ങളില്ലാതെ നോക്കാമെന്ന 'അമ്മ' സംഘടനയുടെ ഉറപ്പിലാണ് ഷെയ്‌നിന്റെ വിലക്ക് നീക്കിയത്.


ഏപ്രിലിലാണ് ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് താരങ്ങളെ വിലക്കിയത്. സെറ്റില്‍ താരങ്ങളുടേത് മോശം പെരുമാറ്റമാണെന്നും സിനിമകളുമായി സഹകരിക്കുന്നില്ലെന്നും സംഘടനാ പ്രതിനിധികള്‍ പറഞ്ഞിരുന്നു. നിലവില്‍ ഡബ്ബിങ് നടക്കുന്ന സിനിമകള്‍ ഇരുവര്‍ക്കും പൂര്‍ത്തിയാക്കാമെന്നും പുതിയ സിനിമകള്‍ നിര്‍മാതാക്കള്‍ക്ക് അവരുടെ സ്വന്തം തീരുമാനത്തില്‍ അവരുടെ സ്വന്തം തീരുമാനത്തില്‍ ഇവരെ വച്ച്‌ സിനിമ ചെയ്യാമെന്നും അതില്‍ സംഘടനയുടെ യാതൊരു പരിഗണനയും ഉണ്ടായിരിക്കില്ലെന്നുമായിരുന്നു രഞ്ജിത്ത് വാര്‍ത്താസമ്മേളനത്തില്‍ അന്ന് പറഞ്ഞത്.

Related News