'സഭയ്ക്ക് സഹായം ചെയ്യുന്നവര്‍ക്കൊപ്പം നില്‍ക്കണം'; സര്‍ക്കാരിനെ പുകഴ്ത്തി യാക്കോബായ സഭ

  • 28/08/2023

എറണാകുളം: സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തി വീണ്ടും യാക്കോബായ സഭ. സഭക്ക് നന്മയും ഗുണവും സഹായം കിട്ടുന്നവര്‍ക്ക് ഒപ്പം നില്‍ക്കണമെന്നാണ് യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞത്. സഭയ്ക്ക് നീതി കിട്ടണമെന്നാഗ്രഹിക്കുന്ന സര്‍ക്കാരാണിവിടെയുള്ളത്. പ്രതിസന്ധിഘട്ടത്തില്‍ കൈത്താങ്ങായവരോട് നന്ദികേട് കാണിക്കരുതെന്നും നിര്‍ദേശം. പുതുപ്പള്ളി തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് നിലപാട് വ്യക്തമാക്കിയത്.

'സഭയെ എവിടെ നിന്ന് ഗുണം കിട്ടുന്നുവോ അവിടെ നില്‍ക്കാൻ ആര്‍ജവം കാണിക്കുന്നത് നന്ദി ഉള്ളവരുടെ ലക്ഷണമാണ്. മറുവിഭാഗവുമായി ചര്‍ച്ച ചെയ്ത് ശാശ്വത പരിഹാരം കാണാൻ സര്‍ക്കാര്‍ ശ്രമം നടത്തുമ്ബോള്‍ അതിന് എതിര് നില്‍ക്കരുത്. വിധികള്‍ ഒന്നൊന്നായി എതിര് നില്‍ക്കുമ്ബോള്‍ നമ്മെ സഹായിക്കുന്ന ഒരു ഗവണ്‍മെന്റുണ്ട് എന്ന് മറന്നുപോവരുത്. അവിടെ രാഷ്ട്രീയമൊന്നുമില്ല'- ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.

നേരത്തെയും സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സഭയ്ക്ക് സഹായം ചെയ്യുന്നവരെ തിരിച്ചും സഹായിക്കും. 2017ലെ കോടതിവിധിയുടെ ഘട്ടത്തില്‍ ആ വിധി നീതിയല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇവിടെയുണ്ടെന്നത് പ്രതീക്ഷയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നു.

Related News