പുരാവസ്തു തട്ടിപ്പ് കള്ളപ്പണക്കേസ്: നാളെ ഹാജരാകാന്‍ കഴിയില്ലെന്ന് ഇഡിക്ക് കത്ത് നല്‍കി കെ സുധാകരന്‍

  • 29/08/2023

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ കേസില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ നാളെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യലിന് ഹാജരാകില്ല. പുതുപ്പള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ളതിനാല്‍ മറ്റൊരു ദിവസം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇ ഡിയ്ക്ക് കത്ത് നല്‍കി. സെപ്റ്റംബര്‍ 5 ന് ശേഷം എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്നാണ് ഇഡിയെ അറിയിച്ചിട്ടുള്ളത്.


കഴിഞ്ഞ വെള്ളിയാഴ്ച മണിക്കൂറുകളോളം കെ സുധാകരനെ ഇഡി ചോദ്യം ചെയ്തിരുന്നു, തുടര്‍ന്നാണ് നാളെ ഹാജരാകാൻ നിര്‍ദ്ദേശിച്ചത്. 2018ല്‍ മോൻസണ്‍ മാവുങ്കലിന്‍റെ കലൂരിലെ വീട്ടില്‍ വെച്ച്‌ കെ സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസന്‍റെ മുൻ ജീവനക്കാരൻ ജിൻസണ്‍ മൊഴി നല്‍കിയിരുന്നു . സമാനമായ ആരോപണം പരാതിക്കാരായ അനൂപ് അഹമ്മദും ഇഡിയ്ക്ക് നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരുന്നു.

Related News