കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ്; പിടിച്ചെടുത്തത് ആറ് കിലോ

  • 29/08/2023

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആറ് കിലോ കഞ്ചാവ് പിടികൂടി. രണ്ടാം പ്ലാറ്റ്ഫോമിന് സമീപം ഒളിപ്പിച്ചനിലയിലായിരുന്നു കഞ്ചാവ്. ആര്‍ പി എഫും കണ്ണൂര്‍ റെയിഞ്ച് എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംസ്ഥാനത്ത് കഞ്ചാവ് വില്‍പ്പന വ്യാപകമാവുകയാണ്.


ബംഗളൂരുവില്‍ നിന്നു കൊറിയര്‍ വഴി തൃശൂരിലേക്ക് കഞ്ചാവ് അയച്ച സംഭവത്തില്‍ 22 കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. കുന്നംകുളം ആനായ്ക്കല്‍ സ്വദേശി വൈശാഖിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‍തത്. സ്വകാര്യ കൊറിയര്‍ ഏജൻസി വഴി ക്രാഫ്റ്റ്മാൻ എന്ന വ്യാജ കമ്ബനിയുടെ പേരിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.

കൊറിയര്‍ ഏജൻസിയില്‍ കഞ്ചാവ് വാങ്ങാൻ ഇയാള്‍ എത്തുമെന്നു മനസിലാക്കിയാണ് ഇവിടെ എത്തി അറസ്റ്റ് ചെയ്തത്. പാക്കറ്റില്‍ 100 ഗ്രാം കഞ്ചാവായിരുന്നു. കഞ്ചാവ് വില്‍പ്പനയുണ്ടെന്ന രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്നു വൈശാഖ് കുറച്ചു നാളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. 

Related News