മഴ മേഘങ്ങള്‍ അകന്നു നിന്ന ഓഗസ്റ്റ്, കേരളത്തിലെ മഴക്കണക്കുകള്‍

  • 31/08/2023

തിരുവനന്തപുരം: കടുത്ത ചൂടില്‍ കേരളം വെന്തുരുകുമ്ബോള്‍ ഓഗസ്റ്റ് മാസത്തില്‍ പെയ്ത മഴയുടെ കണക്കുകള്‍ ആശങ്കപ്പെടുത്തുന്നത്. ഓഗസ്റ്റ് മാസത്തില്‍ പത്തനംതിട്ട ജില്ലയില്‍ ലഭിച്ചത് ആകെ ലഭിക്കേണ്ട മഴയുടെ ആറ് ശതമാനം മാത്രമാണ്. പാലക്കാട് ഏഴ് ശതമാനം മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളില്‍ 10 ശതമാനം എന്നിങ്ങനെയാണ് കണക്ക്. 


ലഭിച്ച മഴയുടെ കണക്ക്

പത്തനംതിട്ട ആറ് ശതമാനം
പാലക്കാട്‌ ഏഴ് ശതമാനം
മലപ്പുറം 10 ശതമാനം
തൃശൂര്‍ 10 ശതമാനം
കോട്ടയം 11 ശതമാനം
എറണാകുളം 11 ശതമാനം
തിരുവനന്തപുരം 11 ശതമാനം
കൊല്ലം 12 ശതമാനം
ഇടുക്കി 13 ശതമാനം
കോഴിക്കോട് 13 ശതമാനം
വയനാട് 14 ശതമാനം
കാസര്‍കോട് 20 ശതമാനം
കണ്ണൂര്‍ 24 ശതമാനം
ആലപ്പുഴ 32 ശതമാനം

അതേസമയം, ഇത്തവണ രാജ്യം കടന്ന് പോയത് 100 വര്‍ഷത്തിനിടെ ഏറ്റവും മഴകുറഞ്ഞ ഓഗസ്റ്റ് മാസത്തിലൂടെയാണ്. ചരിത്രത്തിലെ ഏറ്റവും വരണ്ട ഓഗസ്റ്റാണ് കടന്നുപോയതെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. സാധാരണ ലഭിക്കുന്നതിനെനേക്കാള്‍ 30 മുതല്‍ 33 ശതമാനം കുറഞ്ഞ മഴയാണ് ഓഗസ്റ്റില്‍ രാജ്യത്താകമാനം ലഭിച്ചത്. എല്‍നിനോ പ്രതിഭാസമാണ് ഇത്രയും മഴക്കുറവിന് കാരണം.

Related News