കേന്ദ്രത്തിലുള്ളവരുടെ മുഖം കറക്കരുതെന്നാണ് യുഡിഎഫിന്: മുഖ്യമന്ത്രി

  • 01/09/2023

പുതുപ്പള്ളിയില്‍ യുഡിഎഫിനെതിരെ കടുത്ത അരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിലുള്ളവരുടെ മുഖം കറുക്കരുത് എന്നാണ് യുഡിഎഫിനെന്നും ഒരു മറയും ഇല്ലാതെ ബിജെപി യുമായി കോണ്‍ഗ്രസ് യോജിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കിടങ്ങൂര്‍ പഞ്ചായത്ത് അതിന് ഉദ്ദാഹരണമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.


നേരത്തെയും മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയില്‍ ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിച്ചപ്പോള്‍ സമാനമായി യുഡിഎഫിനെ വിമര്‍ശിച്ചിരുന്നു. വര്‍ഗീയതക്കെതിരെ പോരാടുന്നവരാണ് ഇടത് പക്ഷമെന്നും എന്നാല്‍ കേന്ദ്രത്തിനെതിരെ സംസാരിക്കാൻ യുഡിഎഫിന് കഴിയാത്തത് എന്താണെന്നും യുഡിഎഫും ബിജെപിയും തമ്മില്‍ ഒത്തുകളിക്കുന്നെന്നും മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ അന്ന് പറഞ്ഞിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ അന്നത്തെ പരമര്‍ശത്തെ തമാശ എന്നായിരുന്നു കോണഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വിശേഷിപ്പിച്ചത്. അന്നത്തെ വിമര്‍ശനത്തെ കെ സുധാകരനും വിമര്‍ശിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ സ്വന്തം നേട്ടങ്ങളാക്കി പുതുപ്പള്ളിയില്‍ എണ്ണിയെണ്ണിപ്പറഞ്ഞ മുഖ്യമന്ത്രിക്ക്, അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച്‌ ഒരക്ഷരം പോലും പറയാന്‍ ഇല്ലായിരുന്നെന്നായിരുന്നു അന്ന് സുധാകരൻ നടത്തിയ പരിഹാസം.

Related News