കനത്ത മഴ, ഗവിയില്‍ മണ്ണിടിച്ചില്‍; മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു

  • 01/09/2023

കനത്ത മഴയെ തുടര്‍ന്ന് മൂഴിയാര്‍, മണിയാര്‍ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. മൂഴിയാര്‍ ഡാമിൻറെ വൃഷ്ടിപ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായെന്ന് സംശയമുണ്ട്. പത്തനംതിട്ട ഗവി റൂട്ടില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.


പത്തനംതിട്ടയില്‍ കനത്ത മഴ തുടരുന്നുണ്ട്. കേരളത്തിലെമ്ബാടും മഴ പലയിടത്തും ശക്തമായി പെയ്യുന്നുണ്ട്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് ശക്തമായ മഴ ഇന്ന് പെയ്തത്. 

വരണ്ട കാലാവസ്ഥയില്‍ വെള്ളമില്ലാത്ത സ്ഥിതിയിലായിരുന്നു സംസ്ഥാനം. ആറന്മുള വള്ളംകളി പോലും നടക്കുമോയെന്ന് സംശയമായിരുന്നു. ഇതിനിടെയാണ് മൂഴിയാര്‍ മേഖലയില്‍ ശക്തമായ മഴ പെയ്തത്.

Related News