പോലീസുകാരുടെ കാല്‍ വെട്ടുമെന്ന് ഭീഷണി കൊലവിളിയും; ബിജെപി ജില്ലാ പ്രസിഡന്റിന്റെ ഡ്രൈവര്‍ അറസ്റ്റില്‍

  • 02/09/2023

കോഴിക്കോട്: പൊലീസുകാര്‍ക്കുനേരെ ഭീഷണി മുഴക്കിയ ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റിന്റെ ഡ്രൈവര്‍ അറസ്റ്റില്‍. മാഹി, പള്ളൂര്‍ പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാര്‍ക്കുനേരെ ഫോണില്‍ ഭീഷണി മുഴക്കിയ പള്ളൂര്‍വയല്‍ സ്വദേശി അമല്‍ രാജ് എന്ന സച്ചുവിനെയാണ് അറസ്റ്റ് ചെയ്തത്.


കഴിഞ്ഞ ദിവസം ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന പള്ളൂര്‍ സ്വദേശികളായ രണ്ട് കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ അമല്‍ രാജിന്റെ സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇയാള്‍ വ്യാഴാഴ്ച മാഹി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ഫോണിലും മാഹി, പള്ളൂര്‍ പൊലീസ് സ്റ്റേഷനുകളിലെ ലാൻഡ്ഫോണിലും ക്രൈം സ്ക്വാഡിന്റെ ഫോണിലും വിളിച്ച്‌ ഭീഷണി മുഴക്കിയത്.

കാല്‍ വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയുമായിരുന്നു ഇയാള്‍. മാഹി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

Related News