വനത്തില്‍ പെരുമഴ, തോട് നിറഞ്ഞു: മീന്‍മുട്ടി വെള്ളച്ചാട്ടം കാണാനെത്തിയ വിനോദസഞ്ചാരികള്‍ കുടുങ്ങി

  • 03/09/2023

തിരുവനന്തപുരം: വിതുര കല്ലാര്‍-മീന്‍മൂട്ടിയില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി. മീന്‍മുട്ടി വെള്ളച്ചാട്ടം കാണാനെത്തിയ വിനോദസഞ്ചാരികളാണ് കുടുങ്ങിയത്. മീന്‍മൂട്ടി വനത്തില്‍ നിന്നും ഒഴുകി വരുന്ന ചെറിയ തോട് നിറഞ്ഞതോടെ സഞ്ചാരികള്‍ കുടുങ്ങുകയായിരുന്നു. 


രാവിലെ മുതല്‍ പ്രദേശത്ത് ചെറിയതോതില്‍ മഴ പെയ്യുന്നുണ്ട്. എന്നാല്‍ വനത്തിനുള്ളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. അതാണ് തോട് നിറയാൻ കാരണമായത്. വൈകിട്ട് 4 മണിയോടെ അപ്രതീക്ഷിതമായി തോട്ടില്‍ വെള്ളം നിറയുകയായിരുന്നു. തോട് കരകവിഞ്ഞൊഴുങ്ങിയതോടെ ആളുകള്‍ക്ക് തോട് മുറിച്ചുകടക്കാൻ‌ കഴിയാത്ത അവസ്ഥയായി. സമീപത്തെ നാട്ടുകാരും ഗാര്‍ഡുകളും ചേര്‍ന്ന് സഞ്ചാരികളെ മറുകരയിലെത്തിച്ചു.

തോട്ടിലെ വെള്ളം കുറഞ്ഞതോടെയാണ് ആളുകളെയും വാഹനങ്ങളെയും മറുകരയിലെത്തിച്ചത്. വനത്തിനുള്ളില്‍ മഴയ്ക്ക് നേരിയ കുറവുണ്ട്.

Related News