ബേക്കറിയില്‍ നിന്ന് വാങ്ങിയ പഫ്‌സില്‍ പുഴു; ചികിത്സ തേടി കുടുംബം

  • 03/09/2023

ചെറുവത്തൂര്‍ ടൗണിലെ ബേക്കറിയില്‍നിന്നും കഴിച്ച പഫ്‌സില്‍ പുഴുവിനെ കണ്ടെത്തി. ചെമ്ബ്രകാനത്തെ കുടുംബം കഴിച്ച പഫ്‌സിലാണ് പുഴുവിനെ കണ്ടത്.ഇതോടെ കുടുംബം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

കടയുടമയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും പിന്നീട് സമ്മതിച്ചു.പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ബേക്കറിയിലെത്തി പരിശോധന നടത്തി.

Related News