കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എപ്പോള്‍ വരുമെന്നതില്‍ ആശയക്കുഴപ്പം. ദക്ഷിണ റെയില്‍വേക്ക് അനുവദിച്ച പുതിയ വന്ദേഭാരത് റേക്ക് , ഇതുവരെയും ചെന്നൈ വിട്ടിട്ടില്ല. ബേസിൻ ബ്രിഡ്ജിലെ റെയില്‍വേ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ് ട്രെയിൻ. അതിനിടെ ട്രെയിൻ ഗോവയിലേക്ക് കൊണ്ടുപോവാൻ നീക്കം നടക്കുന്നതായും വിവരമുണ്ട്.
ഓണസമ്മാനമായി രണ്ടാം വന്ദേഭാരത് എത്തുമെന്നായിരുന്നു ആദ്യത്തെ അവകാശവാദം. ഓറഞ്ച് നിറത്തിലുള്ള പുതിയ വന്ദേഭാരത് ദക്ഷിണ റെയില്‍വേക്ക് കൈമാറാനുള്ള തീരുമാനം പ്രതീക്ഷ കൂട്ടി. ചെന്നൈ ഇൻറഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്ന് വെള്ളിയാഴ്ത രാത്രി എട്ടേമുക്കാലിന് റേക്ക് പുറപ്പെട്ടപ്പോള്‍ ലക്ഷ്യം മംഗലാപുരം എന്നായി പ്രചാരണം. എന്നാല്‍ ഐസിഎഫിന് പുറത്തുകടന്നിട്ടും വന്ദേഭാരത് ഇതുവരെ മംഗലാപുരത്ത് എത്തിയിട്ടില്ല.
ഇലക്‌ട്രിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശം വരാത്തതിനാലാണ് ട്രെയിൻ നീങ്ങാത്തതെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നു. പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടന ചടങ്ങിന് പ്രധാനമന്ത്രി തീയതി നല്‍കാത്തതും കാരണമെന്നാണ് വിവരം. മംഗലാപുരം - എറണാകുളം റൂട്ടില്‍ സര്‍വ്വീസിന് തയ്യാറെടുക്കാൻ പാലക്കാട് ഡിവിഷന് നിര്‍ദേശം ലഭിച്ചിരുന്നെങ്കിലും ഗോവയിലേക്ക് ട്രെയിൻ കൊണ്ടുപോകാനും ചരടുവലികളുണ്ട്. അതിനാല്‍ ഡിസൈൻ മാറ്റം വരുത്തിയ ആദ്യ വന്ദേ ഭാരത് ട്രെയിൻ തന്നെ കേരളത്തിന് കിട്ടുമോയെന്നറിയാൻ കുറച്ചു ദിവസങ്ങള്‍ കൂടി കാത്തിരിക്കേണ്ടിവരും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?