ഗോഡ്സെ നാടിന്റെ ശാപമായിരുന്നു: പി.എസ് ശ്രീധരൻ പിള്ള

  • 04/09/2023

നാഥുറാം വിനായക് ഗോഡ്സെ നാടിന്റെ ശാപമായിരുന്നുവെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരൻപിള്ള. കൊല്ലത്ത് വെളിയം രാജീവിന്റെ 'ഗാന്ധി വെഴ്സസ് ഗോഡ്സെ' എന്ന പുസ്തകത്തിന്റെ നാലാം പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഗാന്ധിജിയോടുള്ള തന്റെ ജീവിതപ്രണാമം താൻ അര്‍പ്പിക്കുന്നുവെന്നും ഗാന്ധിയോര്‍മകള്‍ക്ക് മുന്നില്‍ നമ്രശിരസ്കനാകുന്നുവെന്നും ശ്രീധരൻപിള്ള പറഞ്ഞു. ലോകമുള്ളിടത്തോളം ഗാന്ധിജിയുടെ പ്രത്യയശാസ്ത്രങ്ങള്‍ മാനവരാശിക്ക് വഴികാട്ടിയായി നില്‍ക്കുമെന്ന് ഉറപ്പുണ്ട്. ഗോഡ്സെ നാടിന്റെ ശാപമായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം അടുത്തയിടെ പൂനെയില്‍ പോയപ്പോള്‍ അത് തനിക്ക് ഒരിക്കല്‍ കൂടി ബോധ്യമായെന്നും വ്യക്തമാക്കി.

വികാരമല്ല വിചാരമാണ് ഒരു രാഷ്ട്രത്തിന് വേണ്ടത്. വിചാരത്താല്‍ ഐക്യപ്പെടുന്ന സമൂഹത്തെയാണ് നേതാക്കൻമാര്‍ സൃഷ്ടിക്കേണ്ടത്. ചരിത്രം തിരിച്ചൊഴുക്കില്ലാത്ത പ്രവാഹമാണെന്നും ഒഴുകിപ്പോകുമ്ബോള്‍ അത് കോരിയെടുത്ത് പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കാൻ നേതാക്കൻമാര്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

Related News