പത്തനംതിട്ടയുടെ മലയോരമേഖലയില്‍ കനത്ത മഴ തുടരുന്നു; പമ്ബാ നദിയും കക്കാട്ടാറും കല്ലാറും കരകവിഞ്ഞൊഴുകുന്നു

  • 04/09/2023

പത്തനംതിട്ട: പത്തനംതിട്ടയുടെ മലയോര മേഖലയില്‍ കനത്ത മഴ തുടരുന്നു. പമ്ബാനദിയും കക്കാട്ടാറും കല്ലാറും കരകവിഞ്ഞൊഴുകുന്നു. ഡാമുകള്‍ തുറക്കേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. നദീ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.


അതേസമയം, കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. വടക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നണ്ട്. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. ഈ ജില്ലകളില്‍ ശക്തമായ ലഭിക്കും. പത്തനംതിട്ട, ആലപ്പുഴ,കോട്ടയം,ഇടുക്കി ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ടാണ്.

Related News