കോട്ടയത്ത് മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്തു

  • 04/09/2023

രാമപുരത്ത് മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്ത നിലയില്‍. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ ആണ് സ്കൂള്‍ വിദ്യാര്‍ത്ഥിനികളായ മൂന്ന് പെണ്‍കുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങിമരിച്ചത്. 13ഉം പത്തും ഏഴും വയസ്സുള്ള പെണ്‍കുട്ടികളെയാണ് പിതാവ് കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചത്. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.

ഇന്നലെ അര്‍ധരാത്രി 12.30 ഓടെ ആയിരുന്നു സംഭവം. ഇളയ പെണ്‍കുട്ടിയായ ഏഴു വയസുകാരിയുടെ നിലയാണ് അതീവ ഗുരുതരമായി തുടരുന്നത്. മൂന്ന് പെണ്‍കുട്ടികളെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

Related News