ഭര്‍ത്താവിന്റെ കുത്തേറ്റ് യുവതി മരിച്ചു: അമ്മയ്ക്കും മകള്‍ക്കും പരിക്ക്, ആത്മഹത്യാശ്രമം

  • 05/09/2023

ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു. പട്ടാമ്ബി കീഴാറ്റൂര്‍ സ്വദേശിനി ആതിര(32) ആണ് മരിച്ചത്. ഭര്‍ത്താവ് സജീവന്റെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു. പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 


ഇന്ന് രാവിലെയാണ് ആതിരയേയും അമ്മ സരോജിനിയേയും എട്ടു വയസുകാരിയായ മകളേയും സജീവൻ ആക്രമിച്ചത്. പ്രകോപനമൊന്നുമില്ലാതെ കൈയില്‍കിട്ടിയ കത്തികൊണ്ട് ഇവരെ കുത്തുകയായിരുന്നു. ആതിരയ്ക്ക് കഴുത്തിനും വയറിനുമാണ് പരിക്കേറ്റത്. ഇവരെ കുത്തിയ ശേഷം സ്വയം കഴുത്തിന് കുത്തിയാണ് സജീവൻ ജീവനൊടുക്കാൻ ശ്രമിച്ചത്. സജീവന്റെ നില ഗുരുതരമാണ്.

മകളുടെയും അമ്മയുടെയും പരിക്ക് ഗുരുതരമല്ല. തെങ്ങുകയറ്റതൊഴിലാളിയായ സജീവന് മാനസിക വിഭ്രാന്തിയുണ്ടായിരുന്നതായും പൊലീസ് പറയുന്നു.

Related News