'കുളിമുറീല് സ്ത്രീ പ്രസവിച്ച്‌ കിടക്കാണ്, ഓടി വാ', അര്‍ധരാത്രിയില്‍ ഫോണ്‍ കോള്‍: കൈകോര്‍ത്ത് നാട്

  • 06/09/2023

കോഴിക്കോട്: വീട്ടിലെ ശുചിമുറിയില്‍ പ്രസവിച്ച യുവതിയെ ആശുപത്രിയില്‍ എത്തിക്കാൻ കൈകോര്‍ത്ത് ഒരു നാട്. കോഴിക്കോട് ഒളവണ്ണയില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. വിവരം അറിഞ്ഞ് നാട്ടുകാരും പൊലീസുകാരും എത്തുമ്ബോള്‍ പൊക്കില്‍പോടി വേര്‍പെടാതെ കുളിമുറിയില്‍ കിടക്കുകയായിരുന്നു അമ്മയും കുഞ്ഞും.


തുടര്‍ന്ന് 180 ആംബുലൻസിലെ നഴ്സിനെ വിളിച്ചുവരുത്തി പൊക്കിള്‍കൊടി മുറിച്ചാണ് ആശുപത്രിയില്‍ എത്തിച്ചത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ എകെ ഋതുല്‍ കുമാര്‍ ആണ് ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്.

Related News