വൈദ്യുതി നിരക്ക് നിര്‍ണയത്തില്‍ കെഎസ്‌ഇബിക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി

  • 08/09/2023

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് നിര്‍ണയത്തില്‍ കെ എസ് ഇ ബിക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി. ജീവനക്കാരുടെ പെൻഷൻ ഉള്‍പ്പെടുളള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി സമാഹരിക്കുന്ന തുക കൂടി വൈദ്യുത നിരക്ക് നിര്‍ണയത്തിന് കണക്കാക്കരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഇതുസംബന്ധിച്ച താരിഫ് റെഗുലേഷനിലെ വ്യവസ്ഥ റദ്ദാക്കുകയും ചെയ്തു.

കേരള ഹൈ ടെൻഷൻ ആൻഡ് എക്സ്ട്രാ ടെൻഷൻ ഇൻഡസ്ട്രിയില്‍ ഇലക്ടിസിറ്റി കണ്‍സ്യൂമേഴ്സ് അസോസിയേഷൻ ഉള്‍പ്പെടെയുളളവര്‍ നല്‍കിയ ഹര്‍ജി തീ‍ര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2013ല്‍ കെഎസ്‌ഇബി കമ്ബ നിയായതിനുശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് നാഷണല്‍ പെൻഷൻ സ്കീമാണ് ബാധകമാകുന്നത്.

അതിന് മുമ്ബ് വിരമിച്ചവരുടെയും സര്‍വീസില്‍ ഉണ്ടായിരുന്നവരുടെയും പെൻഷൻ ആനുകൂല്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാണ് മാസ്റ്റര്‍ ട്രസ്റ്റ് രൂപീകരിച്ചത്. ഇതിലേക്കായി അനുവദിക്കുന്ന തുകയുടെ പലില്‍ മാത്രമേ താരിഫ് നി‍ര്‍ണയത്തിന് പരിഗണിക്കാവൂ എന്നായിരുന്നു വ്യവസ്ഥ.


Related News