നിയമസഭാ കയ്യാങ്കളി കേസ്; രണ്ട് മുൻ കോണ്‍ഗ്രസ് എം.എല്‍.എമാരെക്കൂടി പ്രതിചേര്‍ക്കും

  • 09/09/2023

നിയമസഭാ കയ്യാങ്കളി കേസില്‍ രണ്ട് മുൻ കോണ്‍ഗ്രസ് എം.എല്‍.എമാരെക്കൂടി പ്രതിചേര്‍ക്കും. എം.എ വാഹിദ്, ശിവദാസൻ നായര്‍ എന്നിവരെ പ്രതിചേര്‍ക്കാനാണ് നീക്കം. ഇരുവരെയും പ്രതി ചേര്‍ത്ത ശേഷം ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. മുൻ എം.എല്‍.എ ജമീല പ്രകാശത്തെ അന്യായമായി തടഞ്ഞുവെച്ച്‌ കയ്യേറ്റം ചെയ്തെന്ന കുറ്റം ചുമത്തിയാണ് ഇരുവരെയും പ്രതി ചേര്‍ക്കുന്നത്.


2015 മാര്‍ച്ച്‌ 13ന് ബാര്‍ കോഴ വിവാദം കത്തിനില്‍ക്കെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താനാണ് നിയസമഭയില്‍ അന്നത്തെ പ്രതിപക്ഷത്തെ ഇടതു എം.എല്‍.എമാര്‍ അഴിഞ്ഞാടിയത്. പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിട്ടു.

മന്ത്രി ശിവൻകുട്ടിക്ക് പുറമെ ഇ.പി. ജയരാജൻ, കെ.ടി. ജലീല്‍, കെ. അജിത്ത് എന്നിവരടക്കമുള്ള എം.എല്‍.എമാര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കൻറോണ്‍മെൻറ് പൊലീസ് കേസെടുത്തത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പിൻവലിക്കാൻ ശ്രമിക്കുകയായിരുന്നു.

Related News