സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധന ഒഴിവാക്കാനാകാത്ത സാഹചര്യം: മന്ത്രി കെ കൃഷ്ണൻകുട്ടി

  • 10/09/2023

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധന ഒഴിവാക്കാനാകാത്ത സാഹചര്യമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ബോര്‍ഡ് ആവശ്യപ്പെട്ട വര്‍ദ്ധനവ് എന്തായാലും ഉണ്ടാകില്ല. പരമാവധി ഉപഭോക്താക്കളുടെ പ്രയാസം ലഘൂകരിക്കാനുളള ശ്രമങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു


ഈ സാമ്ബത്തിക വര്‍ഷവും അടുത്ത സാമ്ബത്തിക വര്‍ഷവും ശരാശരി 40 പൈസ വീതവും അതിന് ശേഷമുളള വര്‍ഷങ്ങളില്‍ 20 പൈസ, 5 പൈസ എന്ന ക്രമത്തിലും നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാണ് ബോര്‍ഡ് ആവശ്യം. എന്നാല്‍ ബോര്‍ഡ് ആവശ്യപ്പെട്ട അതേ തരത്തില്‍ വര്‍ദ്ധനവ് ഉണ്ടാകില്ലെന്നും റെഗുലേറ്ററി കമ്മീഷനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക എന്നും മന്ത്രി കൃഷ്ണൻ കുട്ടി പറഞ്ഞു.

Related News