സ്‌പോൺസറുടെ സ്വർണ്ണം മോഷ്ടിച്ച് കടത്താൻ ശ്രമം; കുവൈത്ത് വിമാനത്താവളത്തിൽ പ്രവാസി അറസ്റ്റിൽ

  • 24/09/2023


കുവൈത്ത് സിറ്റി: രാജ്യത്തിന് പുറത്തേക്ക് സ്വര്‍ണം കടത്താൻ ശ്രമിച്ച പ്രവാസി അറസ്റ്റിൽ. കുവൈത്ത് വിമാനത്താവള സുരക്ഷാ വിഭാഗമാണ് ഏഷ്യക്കാരനായ പ്രവാസിയെ പിടികൂടിയത്. വിമാനത്താവളത്തിലെ സാധാരണ പരിശോധന പ്രക്രിയയില്‍ പ്രവാസിയുടെ പെരുമാറ്റം സംശയാസ്പദമായ നിലയിലായിരുന്നു. ഇത് മനസിലാക്കിയാണ് സുരക്ഷാ വിഭാഗം പരിശോധന നടത്തിയത്. വിശദ പരിശോധനയില്‍ 10,000 ദിനാര്‍ മൂല്യമുള്ള സ്വര്‍ണം കണ്ടെത്തുകയായിരുന്നു. വിവിധ രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താൻ ശ്രമിച്ചത്. തുടർന്ന് പ്രവാസിയെ ചോദ്യം ചെയ്തപ്പോൾ സ്‌പോൺസറിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ചതായി സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് സ്പോണ്‍സറെ വിളിച്ച് വരുത്തുകയും നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തതായി അധികൃതര്‍ പറഞ്ഞു.

Related News