അടക്ക മോഷ്ടിച്ചെന്നാരോപിച്ച്‌ ക്രൂരമര്‍ദ്ദനം; മാനസികവെല്ലുവിളി നേരിടുന്നയാള്‍ ആശുപത്രിയില്‍

  • 08/10/2023

പാലക്കാട്‌: അടക്ക മോഷ്ടിച്ചു എന്ന് ആരോപിച്ച്‌ പാലക്കാട് ശ്രീകൃഷ്ണപുരത്ത് മാനസികവെല്ലുവിളി നേരിടുന്നയാളെ ക്രൂരമായി മര്‍ദ്ദിച്ചു. ശ്രീകൃഷ്ണപുരം സ്വദേശിയായ മുരളീധരൻ എന്നയാളെയാണ് ക്രൂരമായി മര്‍ദ്ദിച്ചത്. വാരിയെല്ലിന് ക്ഷതമേറ്റ മുരളീധരൻ പാലക്കാട്‌ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. 


പരിക്കേറ്റ് കിടക്കുകയായിരുന്ന മുരളീധരനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related News