കുവൈത്തിൽ ട്രാഫിക് നിയമലംഘനം: ഒരാഴ്ചക്കിടെ 31,718 കേസുകൾ രജിസ്റ്റർ ചെയ്തു, 171 പേരെ അറസ്റ്റ്ചെയ്തു

  • 01/09/2025



കുവൈത്ത് സിറ്റി: കഴിഞ്ഞ ഒരാഴ്ചക്കിടെ കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും ട്രാഫിക് വിഭാഗം നടത്തിയ പരിശോധനയിൽ 31,718 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. ലൈസൻസില്ലാതെ വാഹനമോടിച്ച 65 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. ഈ പരിശോധനയിൽ 35 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ മൊത്തം 130 പേരെയാണ് ജുവനൈൽ പ്രോസിക്യൂഷന് കൈമാറിയത്. പിടിച്ചെടുത്ത വാഹനങ്ങൾ എണ്ണം 9 ആണ്. ഒളിവിൽ കഴിഞ്ഞിരുന്ന 51 പേർ പിടിയിലായി. നിയമവിരുദ്ധമായി താമസിച്ചിരുന്ന 171 പേരെയാണ് അറസ്റ്റ് ചെയ്തത്. ട്രാഫിക് നിയമങ്ങൾ പാലിക്കാനും ലൈസൻസില്ലാതെ വാഹനമോടിക്കുന്ന പ്രായപൂർത്തിയാകാത്തവരുടെ എണ്ണം കുറയ്ക്കാനും, റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും വേണ്ടിയാണ് ഈ പരിശോധനകൾ നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.

Related News