ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

  • 19/08/2025

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി. സുപ്രീംകോടതി മുന്‍ ജഡ്ജിയാണ്. ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹൈദരാബാദ് സ്വദേശിയാണ്. ഇന്ത്യ മുന്നണി ഏകകണ്ഠമായാണ് സുദര്‍ശന്‍ റെഡ്ഡിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക ഈ മാസം 21 ന് സമര്‍പ്പിക്കുമെന്ന് ഖാര്‍ഗെ വ്യക്തമാക്കി. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ആലോചനയുടെ ഭാഗമായി, എല്ലാ പ്രതിപക്ഷ പാര്‍ട്ടി എംപിമാരും നാളെ ഉച്ചയ്ക്ക് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ യോഗം ചേരുമെന്നും ഖാര്‍ഗെ അറിയിച്ചു.

ഐഎസ്‌ആര്‍ഒയുടെ മുന്‍ ശാസ്ത്രജ്ഞന്‍ എം അണ്ണാദുരൈ, രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി, ഡിഎംകെ നേതാവ് തിരുച്ചി സെല്‍വ തുടങ്ങിയവരുടെ പേരുകളും നേരത്തെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നു കേട്ടിരുന്നു.

Related News