തെലങ്കാനയില്‍ ബിആര്‍എസിനെ കടപുഴക്കി കോണ്‍ഗ്രസ് അധികാരത്തിലേക്ക്

  • 03/12/2023

തെലങ്കാനയില്‍ ബിആര്‍എസിനെ കടപുഴക്കി കോണ്‍ഗ്രസ് അധികാരത്തിലേക്ക്. നാല് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്‍റെ ഏക പച്ചത്തുരുത്തായ തെലങ്കാനയില്‍ 12 ശതമാനത്തോളം വോട്ട് വിഹിതം കൂട്ടിയാണ് കോണ്‍ഗ്രസ് 63 സീറ്റുകള്‍ നേടിയത്.

കഴിഞ്ഞ തവണ 88 സീറ്റുകള്‍ നേടിയ ബിആര്‍എസ് പകുതിയില്‍ത്താഴെ സീറ്റുകളിലൊതുങ്ങി. 9 സീറ്റുകള്‍ നേടിയ ബിജെപിയുടെ മുന്നേറ്റവും വോട്ട് വിഹിതം ഇടിഞ്ഞ എഐഎംഐഎമ്മിന്‍റെ വീഴ്ചയും തെലങ്കാനയുടെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതുന്നതാണ്.

തെലങ്കാനയുടെ ചരിത്രവും ഭൂമിശാസ്ത്രവും മാറ്റിയെഴുതിയ കല്‍വകുന്തള ചന്ദ്രശേഖര്‍ റാവു. 2018-ല്‍ മിന്നുന്ന രണ്ടാമൂഴം കൂടി നേടിയതോടെ റാവുവിന് തിരിഞ്ഞ് നോക്കേണ്ടി വരില്ലെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ ഒരു കണക്കുകൂട്ടല്‍. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുമ്ബ് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കാൻ തെലങ്കാന രാഷ്ട്രസമിതിയെ ഭാരത് രാഷ്ട്ര സമിതിയെന്ന് പേര് മാറ്റിയ കെസിആറിന്‍റെ പിങ്ക് കാറിന്‍റെ ടയര്‍ ഇത്തവണ പഞ്ചറായി. ടയറിലെ കാറ്റൂരി വിട്ടത് ഭരണവിരുദ്ധവികാരം തന്നെ. 90 ശതമാനം എംഎല്‍എമാര്‍ക്കും വീണ്ടും സീറ്റ് കൊടുത്തും, മണ്ണിലിറങ്ങാതെ ഫാം ഹൗസിലിരിക്കുന്ന മുഖ്യമന്ത്രിയെന്ന ദുഷ്പേര് സമ്ബാദിച്ചും കെസിആര്‍ ജനങ്ങളുടെ അമര്‍ഷത്തെ വില കുറച്ച്‌ കണ്ടു. മധ്യതെലങ്കാനയിലും തെക്കൻ തെലങ്കാനയിലും കോണ്‍ഗ്രസിന്‍റെ നീല സുനാമി ആഞ്ഞ് വീശി. പിന്നെയും പിടിച്ച്‌ നിന്നത് ഹൈദരാബാദ് നഗരത്തിലാണ്.

Related News