മദ്യവില്‍പ്പന; കുവൈത്തിൽ 27 പ്രവാസികള്‍ അറസ്റ്റിൽ

  • 03/12/2023കുവൈത്ത് സിറ്റി: മദ്യവില്‍പ്പനയില്‍ ഏര്‍പ്പെട്ട 27 പ്രവാസികള്‍ അറസ്റ്റില്‍. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 27 പേരാണ് പിടിയിലായിട്ടുള്ളതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിലെ തുടർച്ചയായ സുരക്ഷാ വിന്യാസങ്ങളിലൂടെയാണ് ഓപ്പറേഷൻ നടന്നത്. പരിശോധനയില്‍ പ്രാദേശികവും ഇറക്കുമതി ചെയ്തതുമായ 1,113 കുപ്പി മദ്യം കണ്ടുകെട്ടി. കസ്റ്റഡിയിലുള്ള വ്യക്തികളെയും കണ്ടുകെട്ടിയ വസ്തുക്കളും തുടർ നിയമനടപടികൾക്കും നടപടിക്രമങ്ങൾക്കുമായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.

Related News