റോഡുമുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ചുമരണം, സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രവാസി ഡ്രൈവറെ കുവൈറ്റ് പോലീസ് നിമിഷങ്ങൾക്കകം അറസ്റ്റ് ചെയ്തു

  • 17/09/2025



കുവൈത്തിലെ ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്സ് ഹിറ്റ് ആന്റ് റൺ അപകടത്തിനുകാരണമായ ഡ്രൈവറെ അറസ്റ്റ് ചെയ്തു.
അൽഖസർ പോലീസ് സ്റ്റേഷനിൽ ലഭിച്ച അപകടത്തെക്കുറിച്ചുള്ള അടിയന്തര ഫോൺ കോളിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും വാഹനവും ഡ്രൈവറും അപകടത്തിനു ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു 
തുടർന്ന് നടത്തിയ അന്യോഷണത്തിൽ അഫ്ഗാൻ വംശജനായ ഡ്രൈവറെ കണ്ടെത്താനായി. പ്രതിയെ ഫിർദൗസ് പ്രദേശത്ത് വാഹനത്തോടൊപ്പം ഒളിച്ചിരുന്ന നിലയിൽ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ അപകടം അനുദ്ദേശിതമായിരുന്നുവെന്നും നിയമപരമായ പ്രശ്നങ്ങൾ ഭയന്നാണ് സ്ഥലത്ത് നിന്ന് ഓടിപ്പോയതെന്നും ഇയാൾ സമ്മതിച്ചു. പ്രതിയെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി

Related News