കെഎസ്‌ആര്‍ടിസിക്ക് 30 കോടി അനുവദിച്ച്‌ ധനവകുപ്പ്

  • 09/01/2024

കെഎസ്‌ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായമായി 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ മാസം 121 കോടി രൂപ നല്‍കിയിരുന്നു. ഒമ്ബത് മാസത്തിനുള്ളില്‍ 1380 കോടിയാണ് കോര്‍പറേഷന് സര്‍ക്കാര്‍ സഹായമായി ലഭിച്ചത്. ഈവര്‍ഷത്തെ ബജറ്റ് വകയിരുത്തിയിട്ടുള്ളത് 900 കോടിയാണ്. 

കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ശമ്ബളം രണ്ടു ഗഡുക്കളായി നല്‍കാമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആദ്യ ഗഡു എല്ലാ മാസവും പത്താം തീയതിക്ക് മുന്‍പും രണ്ടാമത്തേത് 20ാം തീയതിക്ക് മുന്‍പും നല്‍കണം. എല്ലാ മാസവും പത്താം തീയതിക്കകം മുഴുവന്‍ ശമ്ബളവും നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്താണ് വിധി.

Related News