ട്രെയിനില്‍ സഹയാത്രികന്റെ കൈയിലിരുന്ന ചൂട് ചായ മറിഞ്ഞ് ഏഴു വയസുകാരന് പൊള്ളലേറ്റു

  • 09/01/2024

ട്രെയിന്‍ യാത്രയ്ക്കിടെ, സഹയാത്രികന്റെ കൈയിലിരുന്ന ചൂട് ചായ മറിഞ്ഞ് പൊള്ളലേറ്റ ഏഴു വയസുകാരന് പ്രാഥമിക ചികിത്സ പോലും നിഷേധിച്ചതായി കുട്ടിയുടെ അമ്മ. ടിടിഇയോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും ലഭിച്ചില്ല. രണ്ടരമണിക്കൂര്‍ വൈകിയാണ് കുട്ടിക്ക് ചികിത്സ ലഭിച്ചതെന്നും കുട്ടിയുടെ അമ്മ പറയുന്നു. സംഭവത്തില്‍ കേസെടുത്ത ബാലാവകാശ കമ്മീഷന്‍ പാലക്കാട് ഡിആര്‍എം, റെയില്‍വേ പൊലീസ് എന്നിവരോട് റിപ്പോര്‍ട്ട് തേടി.

ജനുവരി മൂന്നിനാണ് സംഭവം.ഇരുതുടകളിലും ഇടതുകൈയിലും ഗുരുതരമായി പൊള്ളലേറ്റ ഏഴുവയസുകാരന്‍ ചികിത്സയിലാണ്. തലശേരിയില്‍ നിന്ന് മംഗളൂരുവിലേക്ക് പോകാന്‍ മലബാര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുമ്ബോഴാണ് സംഭവം നടന്നതെന്നും പരാതിയില്‍ പറയുന്നു. മംഗളൂരുവിലെ പല്ല് ഡോക്ടറെ കാണാനായിരുന്നു യാത്ര. 

Related News