രാഹുലിന്റെ അറസ്റ്റ്; വ്യാപക പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

  • 09/01/2024

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഷാഫി പറമ്ബില്‍ പറഞ്ഞു. അറസ്റ്റിനെതിരെ പതിനാല് ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കും.

പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്‌ നടത്തി പ്രവര്‍ത്തകര്‍ അറസ്റ്റ് വരിക്കുമെന്നും ഷാഫി പറമ്ബില്‍ പറഞ്ഞു. അതേസമയം, തിരുവനന്തപുരത്ത്‌ രാഹുലിനെ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോയ പൊലീസ് വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. 

പൊലീസ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തി. ഭരണകൂട ഭീകരതായാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് രാജിന്റെ ഭാഗമാണെന്ന് കെസി വേണുഗോപാല്‍ പ്രതികരിച്ചു. ഭീകരവാദിയെ അറസ്റ്റ് ചെയ്യുന്ന പോലെയാണ് വീട്ടിലെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. 

Related News