നിയമസഭാ സമ്മേളനം ജനുവരി 25ന് തുടങ്ങും; സംസ്ഥാന ബജറ്റ് ഫെബ്രുവരി 2ന്

  • 10/01/2024

നിയമസഭാ സമ്മേളനം ഈ മാസം 25 മുതല്‍ ചേരും. സഭ വിളിച്ചുചേര്‍ക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാൻ മന്ത്രിസഭാ തീരുമാനം. ഫെബ്രുവരി ആദ്യയാഴ്ച ബജറ്റ് അവതരിപ്പിക്കാനും ആലോചന. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനം ആരംഭിക്കുക.

സര്‍ക്കാരുമായി പോര് തുടരുന്നതിനിടെ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുമെന്നും നയപ്രഖ്യാപന പ്രസംഗം നടത്തുമെന്നും ഗവര്‍ണര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനും ഗവര്‍ണര്‍ക്കുമെതിരായ പരാമര്‍ശങ്ങള്‍ ഉണ്ടായേക്കും. മുൻപ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടായിരുന്ന കേന്ദ്രത്തിനെതിരായ വിമര്‍ശനങ്ങളോട് ഗവര്‍ണര്‍ വിയോജിപ്പ് അറിയിച്ചിരുന്നു.

ഫെബ്രുവരി 2നാണ് സംസ്ഥാന ബജറ്റ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനം ഗുരുതര സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ചെലവ് ചുരുക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകും.

Related News