സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പായി റാഫേല്‍ തട്ടില്‍ ചുമതലയേറ്റു

  • 11/01/2024

സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച്‌ ബിഷപ്പായി റാഫേല്‍ തട്ടില്‍ സ്ഥാനമേറ്റു. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട്‌ സെന്റ് തോമസിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് ബസലിക്കയിലാണ് സാധാരണ മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്റെ സ്ഥാനമേറ്റടുക്കല്‍ ചടങ്ങ് നടക്കാറുള്ളത്. കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് ബസലിക്ക അടഞ്ഞുകിടക്കുന്നതിനാലാണ് സഭ ആസ്ഥാനത്ത് ചടങ്ങ് സംഘടിപ്പിക്കുന്നത്.

തെലങ്കാന ആസ്ഥാനമായുളള ഷംഷാബാദ് രൂപത ബിഷപ്പായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് സിനഡ് ചേര്‍ന്ന് പുതിയ മേജര്‍ ആര്‍ച്ച്‌ ബിഷപ്പിനെ തെരഞ്ഞെടുത്തത്. സിറോ മലബാര്‍ സഭയുടെ നാലാമത്തെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പായാണ് മാര്‍ റാഫേല്‍ തട്ടിലിനെ തെരഞ്ഞെടുത്തത്.

Related News