രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ്; ക്ലിഫ് ഹൗസിലേക്ക് നാളെ യൂത്ത് കോണ്‍ഗ്രസ് നൈറ്റ് മാര്‍ച്ച്‌

  • 11/01/2024

രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ ക്ലിഫ് ഹൗസിലേക്ക് നാളെ യൂത്ത് കോണ്‍ഗ്രസ് നൈറ്റ് മാര്‍ച്ച്‌ നടത്തും. കോട്ടയം, കണ്ണൂര്‍ ജില്ലകളിലും നാളെ പ്രതിഷേധ മാര്‍ച്ച്‌ നടക്കും.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി ഈ മാസം 17-ന് പരിഗണിക്കുന്നതിനായി മാറ്റി. ഇതിനിടെ രാഹുലിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചു. രാഹുലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ ഇന്നലെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനെതിരെയും പൊലീസ് കേസെടുത്തു.

Related News