മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി കഥാകൃത്ത് എംടി വാസുദേവൻ നായര്‍ നടത്തിയ പ്രസംഗത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ. കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്സ് സംഘടിപ്പിക്കുന്ന ഏഴാമത് സാഹിത്യോല്‍സവത്തിലെ ഉദ്ഘാടന വേദിയിലായിരുന്നു എംടിയുടെ രൂക്ഷവിമര്‍ശനങ്ങളുള്‍പ്പെട്ട പ്രസംഗം.
എംടിയുടെ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തെന്നും അതിന് പിന്നില്‍ ഇടതുവിരുദ്ധ അപസ്മാരം ബാധിച്ചവരാണെന്നും ഇപി ജയരാജൻ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. മാത്രമല്ല, പ്രസംഗം കേട്ടപ്പോള്‍ തനിക്ക് തോന്നിയത് എംടിയുടെ വിമര്‍ശനം കേന്ദ്രസര്‍ക്കാരിന് എതിരെയാണെന്നും ഇപി പറഞ്ഞു.
സോവിയറ്റ് റഷ്യയിലെ രാഷ്ട്രീയ സാഹചര്യം പാര്‍ട്ടി നേരത്തെ തന്നെ ചര്‍ച്ച ചെയ്തതാണ്. അതിന് കേരളത്തിലെ സാഹചര്യങ്ങളുമായി ബന്ധമില്ല. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ മനം നൊന്താവും എം ടി യുടെ പ്രതികരണമെന്നും ഇപി ജയരാജൻ അഭിപ്രായപ്പെട്ടു. പിണറായിയോട് ജനങ്ങള്‍ക്കുള്ളത് വീരാരാധനയാണ്. പലര്‍ക്കും തനിക്കും പിണറായി മഹാൻ ആണെന്നും ജയരാജൻ വ്യക്തമാക്കി. അയ്യങ്കാളി, ശ്രീ നാരായണ ഗുരു, മന്നത്ത്, എ കെ ജി, എന്നിവരുടെ ചിത്രങ്ങള്‍ വീട്ടില്‍ വെച്ച് ബഹുമാനിക്കാറില്ലേ. അതുപോലെയാണ് പിണറായിയോടുള്ള ആദരവുമെന്നും ആണ് ഇപി ജയരാജന്റെ വിശദീകരണം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?