'ചക്രവാളത്തില്‍ അസ്തമിച്ച്‌ പോകുന്ന സൂര്യനല്ല ആലഞ്ചേരി, തെറ്റ് ചെയ്തെന്ന് കരുതുന്നില്ല': മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്

  • 11/01/2024

മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് എമിരറ്റസ് കര്‍ദിനാള്‍‌ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പിന്തുണയുമായി മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. ചക്രവാളത്തില്‍ അസ്തമിച്ചു പോകുന്ന സൂര്യൻ അല്ല കര്‍ദിനാള്‍ ആലഞ്ചേരിയെന്ന് പറഞ്ഞ മാര്‍ റാഫേല്‍ തട്ടില്‍ അദ്ദേഹം തെറ്റ് ചെയ്തെന്ന് കരുതുന്നില്ലെന്നും വ്യക്തമാക്കി. ആലഞ്ചേരി ഏറെ യാതനകളിലൂടെ കടന്നു പോയി എന്നും ഇത് അദ്ദേഹം തെറ്റ് ചെയ്തത് കൊണ്ടാണെന്ന് കരുതുന്നില്ലെന്നും മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് വ്യക്തമാക്കി.

സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പായി ഇന്ന് ചുമതലയേറ്റ മാര്‍ റാഫേല്‍ തട്ടില്‍ നന്ദിപ്രസംഗത്തിലാണ് ഇപ്രകാരം പറഞ്ഞത്. മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കഴിഞ്ഞ ഡിസംബര്‍ 7ന് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് സിനഡ് ചേര്‍ന്ന് മാര്‍ റാഫേല്‍ തട്ടിലിനെ സഭ അദ്ധ്യക്ഷനായി തെരഞ്ഞെടുത്തത്.

Related News